മിന്നല്‍ പണിമുടക്ക്; കെ എസ് ആര്‍ ടി സിയില്‍ എസ്മ ബാധകമാക്കണം, കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കും

single-img
6 March 2020

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ് ആര്‍ ടിസി നടത്തിയ മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ജീവനക്കാര്‍ക്ക് എസ്മ( അവശ്യ സേവന നിയമം) നടപ്പാക്കണമെന്നാണ്. പണിമുടക്കിനെ പൂര്‍ണമായും തള്ളിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ പൊതുഗതാഗതസംവിധാനം മുന്നറിയിപ്പ് ഇല്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാരിക്കാന്‍ കെഎസ്‌ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

മിന്നല്‍ പണിമുടക്കിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും നടപടി.