`ഈ പുരപ്പുറം ഞാനിങ്ങെടുക്കുവാ´: സുരേഷ്ഗോപിയെ ട്രോളിക്കൊണ്ടുള്ള പരസ്യം സംഘപരിവാർ വിരുദ്ധ ട്രോൾ ഗ്രുപ്പിൽ ഷെയർ ചെയ്ത് കെഎസ്ഇബി

single-img
6 March 2020

സൗരോര്‍ജ്ജ വൈദ്യുതി വ്യാപനത്തിലൂടെ വൈദ്യുത മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന സൗര പദ്ധതിയുടെ ഭാഗമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയെ കഥാപാത്രമാക്കിക്കൊണ്ടുള്ള പ്രചരണ പരസ്യം സംഘപരിവാർ വിരുദ്ധ ട്രോൾ ഗ്രുപ്പിൽ ഷെയർചെയ്ത് കെഎസ്ഇബി. `തൃശൂർ നിങ്ങളെനിക്കു തരണം´ എന്ന പ്രശസ്തമായ സുരേഷ്ഗോപിയുടെ പ്രസ്താവന ചേർത്തുള്ള ട്രോൾ പരസ്യമാണ് കെഎസ്ഇബി നേരിട്ട് ഷെയർ ചെയ്തിരിക്കുന്നത്. സുരേഷ്ഗോപിക്ക് എതിരെ സംഘപരിവാർ വിരുദ്ധർ ട്രോളായി കൂടുതൽ ഉപയോഗിക്കുന്ന പ്രസ്താവനയാണ് `തൃശൂർ´. 

സൗര സബ്സിഡി പദ്ധതി വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ…

Posted by Kerala State Electricity Board on Thursday, March 5, 2020

ആദ്യം കെഎസ്ഇബി തങ്ങളുടെ ഔദ്യോഗിക പേജിൽ തന്നെയാണ് ഈ പരസ്യം പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് `ട്രോൾ സംഘി´ എന്ന ഗരുപ്പിലേക്കും കൂടി ഷെയർ ചെയ്യുകയായിരുന്നു. `ഈ പുരപ്പുറം എനിക്കു വേണം, ഈ പുരപ്പുറം നിങ്ങളെനിക്ക് തരണം, ഈ പുരപ്പുറം ഞാനിങ്ങെടുക്കുവാ´ എന്ന വാക്ക്യങ്ങൾ സുരേഷ്ഗോപിയുടെ ചിത്രത്തിനൊപ്പവും നൽകിയിട്ടുണ്ട്. എജ്ജാതി ട്രോൾ എന്നാണ് ചിത്രത്തിനു താഴെ പലരും പ്രതികരിച്ചിരിക്കുന്നത്. 

https://www.facebook.com/groups/sangifalithangal/permalink/2637325933166245/

സൗര പദ്ധതിയിലൂടെ ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് 100, ഗാര്‍ഹികേതര സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ ഓരോ ഉപഭോക്താവിനും വൈവിധ്യമാര്‍ന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. 

ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെഎസ്ഇബി ലിമിറ്റിഡിന്റെ ചെലവില്‍ സൗജന്യമായി സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ  10 ശതമാനം കെട്ടിടമുടമയ്ക്ക് നല്‍കും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാലത്തേക്ക് നിശ്ചിത നിരക്കില്‍ കെട്ടിടമുടമയ്ക്ക് നല്‍കുകയും ചെയ്യും. നിലയത്തിന്റെ പരിപാലനം 25 വര്‍ഷത്തേക്ക് കെഎസ്ഇബി നിര്‍വഹിക്കും. 

രണ്ടാമത്തേത് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചിലവില്‍ സൗരനിലയം സ്ഥാപിച്ചു നല്‍കും. ഇതില്‍ തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത നിരക്കില്‍ കെഎസ്ഇബി എല്‍ വാങ്ങും. കൂടാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും സംരംഭകന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം.  സൗരനിലയം ഉപഭോക്താവിന്റെ വീടിന്റെ മേല്‍ക്കൂരയിലോ ഭൂമിയിലോ സ്ഥാപിച്ച് നല്‍കും. സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. ഇതില്‍ നിന്നും രണ്ടുകിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും. 200 ചതുരശ്ര അടി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് വെറും 1.30 ലക്ഷം രൂപ മാത്രമാണ് കെഎസ്ഇബി ഈടാക്കുന്നത്.