ആറ്റുകാൽ ദേവി ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി സിപിഎം കൗൺസിലർ ഐപി ബിനു എത്തി

single-img
6 March 2020

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ഐപി ബിനുവിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. തീവ്രമായ പ്രക്ഷോഭ മുഖങ്ങളിൽ, സന്നദ്ധ പ്രവർത്തനത്തിങ്ങളിൽ വിപ്ലവമായി ബിനുവുമുണ്ടാകും. ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ദേവിക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്ന ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി കർമ്മനിരതനായി ബിനു തിരുവനന്തപുരത്തുണ്ട്.

തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാനായാണ് നിലവിൽ ഐ പി ബിനു. കുന്നുകുഴി വാർഡ് കൗൺസിലറും കൂടിയാണ്. നഗരവാസികളുടെ പൂർണ സഹകരണത്തോടെ മാലിന്യസംസ്കരണത്തിലടക്കം അഭിനന്ദനപരമായ പ്രവർത്തനങ്ങളാണ് ബിനുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്.നേരത്തെ പോലീസ് സംഘടനകളുടെ ആവശ്യത്തുടർന്ന് ബിനു കൊതുക് തുരത്തലിനെത്തി കെെയ്യടി നേടിയിരുന്നു. നന്ദാവനം എ ആർ ക്യാമ്പിലാണ് സ്വന്തം ഫോഗിംങ് മെഷീനുമായി അന്ന് കൗൺസിലർ നേരിട്ടിറങ്ങിയത്.

സ്വന്തം വാർഡായ കുന്നുകുഴിയിൽ ഫോംഗിംങ് മെഷീനുമായി കൗണ്‍സിലറിങ്ങാറുണ്ട്. ആദ്യം നഗരസഭ ജീവനക്കാരെ സഹായിക്കാനിറങ്ങിയതായിരുന്നെങ്കിൽ കൊതുകിനെ തുരത്തുന്ന കൗണ്‍സിലർക്ക് ഒരു സുഹൃത്ത് ഫോഗിംങ് മെഷീൻ തന്നെ സംഭാവനയായി നൽകുകയായിരുന്നു.