ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു;രോഗ ബാധിതരുടെ എണ്ണം 31 ആയി

single-img
6 March 2020

ഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഉത്തംനഗറിലാണ് ഒരാള്‍ക്ക് വൈറസ് ബാധ കണ്ടത്തിയത്. ഇയാള്‍ തായലന്റിലും മലേഷ്യയിലും സന്ദര്‍ശനത്തിന് പോയിരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 31 ആയി.

അതേസമയം, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും കേന്ദ്രം അറിയിച്ചു.