സൂക്ഷിക്കണം: ചെെനയ്ക്കു പുറത്ത് കൊറോണ പടരുന്നത് പതിനേഴിരട്ടി വേഗത്തിൽ

single-img
6 March 2020

ചെെനയിൽ ഉദയം ചെയ്ത കോവിഡ്-19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന. ചൈനയിൽ വൻ നാശം വിതച്ച വൈറസ് മറ്റ് രാജ്യങ്ങളിൽ പടരുന്നത്ചൈനയെ ആപേക്ഷിച്ച് പതിനേഴിരട്ടി വേഗത്തിലാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ 3,​300 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു,​ 98,​000 പേർ വൈറസ് ബാധിതരാണ്. പകർച്ചവ്യാധി തടയാൻ എല്ലാ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 “ഇത് പരിശീലത്തിനായുള്ള സമയമല്ല,​ പറയാൻ ഒഴിവുകഴിവുകളില്ല,​ മുട്ട് മടക്കാൻ നമ്മൾ ഉദ്ദേശിച്ചിട്ടില്ല,​ വൈറസ് നിയന്ത്രണവിധേയമാകുന്നത് വരെ നമ്മൾ പോരാടും.” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസ് വ്യക്തമാക്കി. 

ചെെനയിൽ ഗാൻസു,​ ബെയ്ജിഗ്,​ ഷാഗ്ഹായ് എന്നീ പ്രവിശ്യകളിൽ 16 വിദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച  30 പേർ വൈറസ് ബാധയെ തുടർന്ന് മരിക്കുകയും 143 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. മരിച്ചതിൽ 29പേരും ഹുബേയ് പ്രവിശ്യയിലുള്ളവരാണ് ഒരാൾ ഹായിനാൻ പ്രവിശ്യയിലും. ചൈനയിൽ 53,​726 പേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടു. അമേരിക്കയിൽ കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി,. 

ഇന്ത്യയും കോവിഡ്-19 വൈറസിന്റെ പിടിയിലാണ്. വിദേശത്തുനിന്നെത്തിയവരുൾപ്പടെ വ്യാഴാഴ്ച 30 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രാജ്യം കനത്ത ജാഗ്രതയിലാണ്. ഡൽഹിയിലാണ് വൈറസ് ബാധിതരിലധികവും. ഡൽഹിയിലെ സ്കൂളുകൾക്ക് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയും വൈറസ് പടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചുകഴിഞ്ഞു.