കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്നവർ അഭയം കണ്ടെത്തുന്നത് അശ്ലീല വെബ്സെെറ്റുകളിൽ: തിരയുന്നത് `കൊറോണ´ പോൺ വീഡിയോകൾ

single-img
6 March 2020

ലോകം ഒന്നടങ്കം കൊറോണവൈറസിനെ ഭയന്ന് ദിവസങ്ങൾ തള്ളിനീക്കുകയാണ്. ചൈനയിൽ തുടക്കമിട്ട മഹാമാരി ഇതിനകം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞു. രാജ്യാന്തര വിപണികളെല്ലാം സ്തംഭിച്ചുകഴിഞ്ഞു. ഇതിനിടെ ഒരുകൂട്ടം ഓൺലൈൻ ഉപയോക്താക്കൾ അശ്ലീല വെബ്സൈറ്റുകളിലാണ് അഭയം കണ്ടെത്തുന്നതെന്നുള്ള രസകരമായ വാർത്തയാണ് പുറത്തു വരുന്നത്. അശ്ലീല വെബ്സെെറ്റുകളിൽ പോലും ഇവർ  കൊറോണവൈറസ് സേർച്ച് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലായി മുൻനിര പോൺവെബ്സൈറ്റുകളിലെല്ലാം കോവിഡ്–19, കൊറോണവൈറസ് ട്രന്റിങ് വിഷയമാണ്. അമേരിക്കയിൽ അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകളിലെല്ലാം കോവിഡ് -19 അനുബന്ധ അശ്ലീലത്തോടുള്ള താൽപര്യം വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. പോൺ‌ഹബിലെ ‘കൊറോണ വൈറസ്’ എന്ന പദത്തിനായുള്ള തിരയലിൽ കുറഞ്ഞത് 112 വിഡിയോകളെങ്കിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്നുണ്ടെന്നും പഠനങ.ങൾ പറയുന്നു. 

ഹസ്മത്ത് സ്യൂട്ടുകളും ഫെയ്സ് മാസ്കുകളും ഉൾപ്പെടുന്നതാണ് ഇത്തരം  വിഡിയോകൾ.കാഴ്ചക്കാർക്ക് ഹൊറർ സിനിമകളോട് അടുപ്പമുള്ള അതേ രീതിയിൽ ആളുകൾ കോവിഡ് -19 അശ്ലീലത്തിൽ താൽപ്പര്യപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, കോവിഡ് -19 ബാധിച്ച പ്രദേശങ്ങളിലെ ഉപയോക്താക്കളിൽ നിന്നുള്ള സന്ദർശനം വളരെയധികം വർധിക്കുന്നതായി എക്സ്ഹാംസ്റ്ററിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. 

കൊറോണ വൈറസ് സേർച്ചിങ് ഉപയോഗിച്ച് ചില വിഡിയോകളിൽ നിന്ന് കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരമായിട്ടാണ് ചിലർ ഇതിനെ കാണുന്നത്. മിക്ക വിഡിയോകളും അവയുടെ തലക്കെട്ടുകളിൽ ‘കോവിഡ് -19’ എന്ന് ചേർത്തിട്ടുണ്ടെന്നുള്ളതും രസകരമാണ്.