കടുവയെ കാണാന്‍ മരത്തില്‍ കയറി കൈവിട്ട് കൂട്ടിനുള്ളിലേക്ക് ; ജാര്‍ഖണ്ഡില്‍ യുവാവിന് ദാരുണാന്ത്യം

single-img
5 March 2020

റാഞ്ചി : ജാര്‍ഖണ്ഡിലെ മൃഗശാലയില്‍ കടുവക്കൂട്ടിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. റാഞ്ചി ഭഗവാന്‍ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഒമാന്‍ജി മൃഗശാലയായില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. പാര്‍ക്കിലെ അനുഷ്‌ക എന്ന പേരുള്ള കടുവയാണ് വസിം അന്‍സാരി എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കടുവക്കൂടിന് അടുത്തെത്തിയപ്പോള്‍ വസീം കൂടിനോട് ചേര്‍ന്നുള്ള മരത്തിലേക്ക് എടുത്ത് ചാടി കടുവയുടെ സമീപത്തേക്ക് പോകുകയായിരുന്നു. കൂട്ടില്‍ എത്തിയ വസീമിനെ അപ്പോള്‍ തന്നെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

Support Evartha to Save Independent journalism

കൂട്ടിലേക്ക് വീണ യുവാവിനെ ഉടന്‍ തന്നെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. നിലവിളി കേട്ട് എത്തിയ ജീവനക്കാര്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിനിടെ വസീമിന്റെ കഴുത്തില്‍ നിന്ന് കടുവയുടെ പല്ലും നഖവും കണ്ടെത്തി. സംഭവം കണ്ട് നിന്നവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്.