നിവിൻ ‘പൊളിയാണ്’, വിമർശിക്കുന്നവർക്ക് മറുപടി; മൂത്തോനിലെ ആ രംഗം പുറത്ത്

single-img
5 March 2020

നിവിൻ പോളിയെന്ന നടനെ ഏറ്റവും നന്നായി ഉപയോ​ഗിച്ചിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ മൂത്തോൻ എന്നായിരിക്കും ഉത്തരം. അവാർഡുകളും നിരൂപണങ്ങളും ഏറ്റു വാങ്ങിയ ചിത്രം ധാരാളം ചർച്ചകൾക്കും വഴിവച്ചിരുന്നു. ചിത്രത്തിൽ താരം അഭിനയിച്ച ഒരു രം​ഗം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.നിവിന്‍ പോളിയുടെ അഭിനയപ്രകടനം കൊണ്ട് ഏറെ ചർച്ചയായ മൂത്തോൻ സിനിമയിലെ ‘മിറർ സീൻ വിഡിയോ’. ഈ രംഗത്തിലെ നിവിന്റെ അഭിനയത്തെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചകൾ.

നിവിൻ പോളിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് സിനിമയിലേതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മറ്റൊരു യുവതാരത്തിനും അനുകരിക്കാൻ ആകാത്ത വിധമുള്ള പ്രകടനമാണ് ഈ രംഗത്തിൽ നിവിൻ കാഴ്ചവച്ചതെന്നും ഇവർ പറയുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്.