കെഎസ് ആര്‍ടിസി മിന്നല്‍ പണി മുടക്ക്; മര്യാദകേടെന്ന് കടകംപള്ളി, ജീവനക്കാര്‍പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള യുദ്ധം

single-img
5 March 2020

തിരുവനന്തപുരം: കെ എസ് ആര്‍ടിസി മിന്നല്‍ പണിമുടക്ക് മര്യാദകേടെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സമരം ചെയ്യാനുള്ള ജീവനക്കാരുടെ അവകാശത്തെം ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ ആ പേരില്‍ കിഴക്കേക്കോട്ട പോലെ തിരക്കുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങും വിലങ്ങുമിട്ട് ജീവനക്കാര്‍ ചെയ്തത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസിയെ തീറ്റിപ്പോറ്റുന്നത്. ഇവര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണുള്ളത്.ഇത് മര്യാദകേടാണ്. അക്രമമെന്നാണ് ഇതിനെ പറയേണ്ടത്.ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കാനാകില്ലെന്നും. ഈ അക്രമം കാണിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മിന്നല്‍ സമരത്തിനിടെ മരിച്ച യാത്രക്കാരന്‍ ടി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായന്നും അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.