മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ രചിച്ച ‘മഹാഭാരതത്തിലൂടെ’ ഇന്നു പ്രകാശനം ചെയ്യും

single-img
5 March 2020

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.നേരത്തെ മഹാഭാരതവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിന്നിരുന്ന പ്രഭാഷണ പരമ്പര ചെയ്തിരുന്നു. അതിന്റെ വികസിത രൂപമാണ് പുസിതകമായി തയ്യാറാക്കിയത്.സത്യവതി, ഭീഷ്മര്‍, ഗാന്ധാരി, കര്‍ണന്‍, യുധിഷ്ഠിരന്‍, ദുര്യോധനന്‍, അര്‍ജുനന്‍, ശ്രീകൃഷ്ണന്‍, പാഞ്ചാലി, ഹിഡുംബി,എന്നീ പത്തു കഥാപാത്രങ്ങളെയാണ് കൃതിയില്‍ ആഴത്തില്‍ വിശകലനം ചെയ്തിരിക്കുന്നത്.

വ്യാസ ഭാരതത്തിലെ കഥയേയും, കഥാപാത്രങ്ങളേയും വര്‍ത്തമാന കാലവുമായി ബന്ധിപ്പിക്കുന്നതാണ് പുസ്തകമെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കൂട്ടിക്കാലത്ത് കേട്ട് ഭാരതകഥകള്‍ മുതിര്‍ന്നപ്പോള്‍ പലതവണ വായിച്ചു. ഓരോ വായനയിലും കൃതിയുടെ അര്‍ഥതലങ്ങള്‍ മാറിവരുകയായിരുന്നുവെന്നും മുല്ലക്കര പറഞ്ഞു. പുസ്തകത്തിന്റെ അടുത്ത ഭാഗവും തയ്യാറായി വരികയാണ്.

ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തൈക്കാട് ഗണേശത്തിലാണ് പ്രകാശനം നടക്കുന്നത്. സംവിദായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്യും. സൂര്യ കൃഷ്ണ മൂര്‍ത്തി, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.