പട്ടാപ്പകൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ

single-img
5 March 2020

കൊല്ലം: പട്ടാപ്പകൽ കൊല്ലം കരുനാ​ഗപ്പള്ളിയിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ഇന്നു രാവിലെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്കൂളിന് ഏതാണ്ട് 50 മീറ്റർ അടുത്തുവച്ചായിരുന്നു സംഭവം.