കൊറോണയെ പേടിച്ച് ആറ്റുകാല്‍ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും പോകരുതെന്ന് പറഞ്ഞാൽ, ‘ഭക്തിയെ കമ്യൂണിസം തകര്‍ക്കുന്നു’ എന്ന് പറയുന്ന ടീംസാണ് മലയാളികൾ

single-img
5 March 2020

ചെെയിൽ നിന്നാരംഭിച്ച കൊറോണ വെെറസ് ബാധ ഭീതി പരത്തി ലോകമെങ്ങും പടരുമ്പോൾ ലോകരാജ്യങ്ങളെല്ലാം വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ്. ലോക രാജ്യങ്ങളിലെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റിവെച്ചിട്ടുണ്ട്. എന്നിട്ടും മലയാളികളുടെ ആറ്റുകാല്‍ പൊങ്കാല മാറ്റിവെക്കാത്തതില്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തല്‍ക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വര്‍ഷവും ഇതിനൊക്കെ പോകാന്‍ പറ്റൂ, എന്നൊക്കെ പറയണമെന്നുണ്ട്. എന്നാല്‍ തല്‍ക്കാലം ഇത്തരം ഫെസ്റ്റിവല്‍ ഒഴിവാക്കാന്‍ ശൈലജ ടീച്ചറൊന്ന് പറഞ്ഞു നോക്കട്ടെ, ഭക്തിയെ കമ്യൂണിസം തകര്‍ക്കുന്നു, ഇത് ചൈനയല്ല, ദൈവം രക്ഷിക്കും എന്നൊക്കെ പറഞ്ഞു വരും.കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാന്‍ പറ്റാത്ത ജനതയാണ്. അവരുടെ അടുത്ത് വേദം ഊതിയിട്ട് ഒരു കാര്യവുമില്ല ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്കും കുരിശുമലയ്ക്കും ഒന്നും തല്‍ക്കാലം ആരും പോകരുത്, ജീവനുണ്ടെങ്കിലേ അടുത്ത വര്‍ഷവും ഇതിനൊക്കെ പോകാന്‍ പറ്റൂ… എന്നൊക്കെ പറയണമെന്നുണ്ട്.

ആരോട് മലയാളിയോടോ??

കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെപ്പറ്റി BBC പോലും പുകഴ്ത്തി പറഞ്ഞു. എന്നാല്‍ തല്‍ക്കാലം ഇത്തരം ഫെസ്റ്റിവല്‍ ഒഴിവാക്കാന്‍ ശൈലജ ടീച്ചറൊന്ന് പറഞ്ഞു നോക്കട്ടെ,
‘ഭക്തിയെ കമ്യൂണിസം തകര്‍ക്കുന്നു’
‘ഇത് ചൈനയല്ല’
‘ദൈവം രക്ഷിക്കും’ എന്നൊക്കെ പറഞ്ഞു വരും ആളുകള്‍…

കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാന്‍ പറ്റാത്ത ജനതയാണ്. അവരോട് വേദം ഓതരുത്.

അതുകൊണ്ട്, ആളുകള്‍ റിസ്‌ക്ക് എടുത്ത് പൊങ്കാലയിടട്ടേ.. കൊറോണ എങ്കില്‍ കൊറോണ എന്നു വിചാരിച്ചോണം.. അതാ നല്ലത്..

കൊറോണ കാലമാണ്, ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റി വെച്ചിരിക്കുകയാണ്. അതുകൊണ്ട് ആറ്റുകാൽ പൊങ്കാലയ്ക്കും…

Posted by Harish Vasudevan Sreedevi on Wednesday, March 4, 2020