കേരളം അടിപൊളിയല്ലേ, രാജ്യത്തിനല്ല ലോകത്തിനു തന്നെ മാതൃക: ബിബിസിയുടെ `കേരള ചർച്ചയുടെ´ മലയാള വിവർത്തനം

single-img
5 March 2020

കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര മാധ്യമം ബിബിസിയുടെ നടപടി കേരളത്തിന് അഭിമാനമുഹൂർത്തമായി.. കോവിഡ് 19 പ്രതിരോധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. നിപയും സിക്കയും അടക്കമുള്ള വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിച്ച കേരളം മികച്ച മാതൃകയെന്നാണ് ചർച്ചയിൽ വിലയിരുത്തിയത്. 

കൊറോണ ബാധയെ ചെറുക്കാന്‍ ഇന്ത്യ തയാറെടുത്തോ എന്ന ചോദിച്ചതിനൊപ്പം  അവതാരക കേരളത്തെ പരാമര്‍ശിക്കുകയായിരുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊറോണബാധിതരും രോഗത്തെ മറികടന്നെന്നും നിപ്പയേയും സിക്കയേയും പോലുള്ള വൈറസിനേയും കേരളം ഇതുപോലെ ചെറുത്തുതോല്‍പ്പിച്ചിട്ടുള്ള ഉദാഹരണവും, അവതാരക ചൂണ്ടിക്കാട്ടി. കേരളത്തിന്റെ പ്രാഥമിക ആരോഗ്യ സംവിധാനം മികച്ചതാണെന്നാണ് ഷാഹിദ് പറഞ്ഞത്. 

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് വിഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചത്. 

ബിബിസിയുടെ ചർച്ചയിൽ കേരളം ലോകത്തിന് മാതൃയായി ഉയർന്നുവന്നതിങ്ങനെയാണ്. 

ബിബിസി അവതാരക ദേവിന ഗുപ്ത: 

കൊറോണക്ക് ഇപ്പോൾ ചികിത്സയോ വാക്‌സിനോ ഇല്ല എന്നതും ഇന്ത്യ എത്രത്തോളം തയ്യാറാണ് എന്നതും നോക്കേണ്ടതുണ്ട്.. കാരണം കേരളത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു പക്ഷെ അവർ എല്ലാവരും സുഖം പ്രാപിച്ചു ഡിസ്ചാർജ് ചെയ്യപ്പെട്ടു. നിപ, സിക്ക തുടങ്ങിയ വൈറസുകളോട് കേരളം പോരാടുന്നത് നമ്മൾ കണ്ടു. അവ കാര്യക്ഷമമാണ്. ഈ മോഡലുകളിൽ നിന്ന് എന്താണ് നമുക്ക് പഠിക്കാൻ കഴിയുക?

ഡോ.ഷാഹിദ് ജമീൽ:

ദേവിന, നിങ്ങൾ ഈ ചോദ്യം ചോദിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ നന്നായി വികസിപ്പിച്ചെടുത്ത ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിൽ ആശുപത്രികൾ മാത്രമല്ല, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി അവർ വികസിപ്പിച്ചു, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നു പറയുന്നത് ഒരു ജനസംഖ്യയുടെ ആദ്യ തലത്തിലുള്ള സമ്പർക്കമാണ്. അതിനാൽ ഒരു അറ്റത്ത് അവർ അത് ചെയ്തു, മറ്റേ അറ്റത്ത് അവർ രോഗനിർണയത്തിനുള്ള വളരെ നല്ല കഴിവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഈ വൈറസുകളെയും അണുബാധകളെയും ട്രാക്കുചെയ്യാനുള്ള നല്ല കഴിവ്.

https://www.facebook.com/watch/?ref=external&v=525395791511486