സ്വാമി വിവേകാനന്ദനായി ജയാ ബച്ചന്റെ അപൂര്‍വ ചിത്രം; ഫോട്ടോ പങ്കുവച്ച് ബിഗ് ബി

single-img
5 March 2020

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമാണ് ജയാ ബച്ചന്‍. ഇരുവരുടേയും ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത ജയാ ബച്ചന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഗെറ്റപ്പിലാണ് ജയാ ബച്ചന്‍ പ്രത്യക്ഷപ്പെട്ടിരി ക്കുന്നത്.

സ്വാമി വിവേകാനാന്ദനായാണ് ജയാ ബച്ചന്റെ ചിത്രം. ബംഗാളി ചിത്രമായ ദഗ്തര്‍ ബാബുവിലേതാണ് ഈ ചിത്രം. ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി വേഷമിട്ടത് ജയാ ബച്ചനാണ്.എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ബിഗ് ബി വ്യക്തമാക്കുന്നു. ഏതായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കു കയാണ്.നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായെത്തി യിരിക്കുന്നത്.