അമ്മ തുണി അലക്കവേ രണ്ടര വയസുകാരന്‍ ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി നടന്നത് അരക്കിലോമീറ്ററോളം ; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

single-img
5 March 2020

വ​ട​ക​ര: വീ​ട്ടു​കാ​ര​റി​യാ​തെ ഇ​റ​ങ്ങി ന​ട​ന്ന ര​ണ്ട​ര വ​യ​സു​കാ​ര​നു നാ​ട്ടു​കാ​രും പോ​ലീ​സും തു​ണ​യാ​യി. ആ​യ​ഞ്ചേ​രി ക​ണ്ണ​ച്ചാ​ണ്ടി ബ​ഷീ​ര്‍ -ഫ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് തി​ര​ക്കേ​റി​യ ടൗ​ണി​ല്‍ വ​ഴി തെ​റ്റി എ​ത്തി​യ​ത്.ആ​യ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്തു​ത്തു കു​ട്ടി ക​ര​ഞ്ഞു ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​വ​ര്‍ കു​ട്ടി​യെ പോ​ലീ​സ് എ​യി​ഡ് പോ​സ്റ്റി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

സി​പി​ഒ​മാ​രാ​യ എ​ന്‍. സ​തീ​ശ​നും കെ.​അ​നീ​ഷും കു​ട്ടി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് നാ​ട്ടു​കാ​രും പോ​ലീ​സും സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ അ​ന്വേ​ഷി​ച്ച് ചെ​ന്നു.അ​പ്പോ​ഴാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം വീ​ട്ടു​കാ​ര​റി​യു​ന്ന​ത്. ഉ​ട​ന്‍ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി കു​ട്ടി​യെ ഏ​റ്റു വാ​ങ്ങി. മാ​താ​വ് വ​സ്ത്രം അ​ല​ക്കു​ന്ന സ​മ​യം കു​ട്ടി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.മു​ന്നൂ​റ് മീ​റ്റ​റി​ല​ധി​കം ന​ട​ന്നാ​ണ് കു​ട്ടി ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്തു​ള്ള​പ്ര​ധാ​ന റോ​ഡി​ലെ​ത്തി​യ​ത്. ഭാ​ഗ്യം കൊ​ണ്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.