അച്ഛൻ കുഴി മൂടുന്നത് അനന്ദു കണ്ടിരുന്നു, ആ കുഴിക്കുള്ളിൽ പക്ഷേ അമ്മയാണെന്ന് അവൻ അറിഞ്ഞില്ല

single-img
4 March 2020

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസില്‍ ഭര്‍ത്താവിനെ തെരഞ്ഞ് പൊലീസ്. പുല്ലമ്പാറ വാലിക്കുന്നു കോളനിയില്‍ സിനയെന്ന വീട്ടമ്മയെയാണ് ഭര്‍ത്താവ് അടിച്ചു കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചു മൂടിയത്. ഇവരുടെ ഭര്‍ത്താവ് കുട്ടന്‍ ഒളിവിലാണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ കു​ട്ട​ന്‍ സി​നി​യെ മൃ​ഗീ​യ​മാ​യി മ​ര്‍​ദി​ച്ചു. ഇ​ത് ത​ട​യാ​ന്‍ ചെ​ന്ന ഇ​വ​രു​ടെ മ​ക്ക​ളാ​യ അ​ന​ന്തു​വി​നെ​യും അ​ര​വി​ന്ദി​നെ​യും ഇ​യാ​ള്‍ മ​ര്‍​ദി​ച്ചു. അ​മ്മ​യെ മ​ര്‍​ദി​ക്കാ​നു​പ​യോ​ഗി​ച്ച മ​ര​ക്ക​ഷ്ണം കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് കു​ട്ടി​ക​ള്‍ ഇ​രു​വ​രും വീ​ട് വി​ട്ടി​റ​ങ്ങി​യോ​ടി അ​മ്മു​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​ഭ​യം പ്രാ​പി​ച്ചു. പി​റ്റേ​ന്ന്‌ സ്കൂ​ളി​ല്‍ പോ​കാ​നാ​യി കു​ട്ടി​ക​ള്‍ രാ​വി​ലെ വീ​ട്ടി​ലേ​ക്കു വ​ന്ന​പ്പോ​ള്‍ അ​ച്ഛ​ന്‍ വീ​ടി​നു സ​മീ​പ​ത്തെ സെ​പ്റ്റി​ക് ടാ​ങ്ക് മ​ണ്ണി​ട്ട് മൂ​ടു​ക​യാ​യി​രു​ന്നു. അ​മ്മ എ​വി​ടെ അ​ച്ഛാ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍, അ​വ​ള്‍ അ​മ്മ​യു​ടെ വീ​ട്ടി​ല്‍ പോ​യി എ​ന്ന് പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ആ​യ​പ്പോ​ഴും അ​മ്മ​യെ കാ​ണാ​ത്ത​തി​നാ​ല്‍ ഇ​രു​വ​രും പ​രി​ഭ്രാ​ന്ത​രാ​യി.

പിന്നീട് അച്ഛനെയും കാണാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ അമ്മയെ കാണാനില്ലന്ന് മകന്‍ പറഞ്ഞതു കേട്ട് വീട്ടിലെത്തിയ സിനിയുടെ സഹോദരനാണ് മൃതദേഹം കണ്ടത്. വീടും പരിസരവും പരിശോധിച്ചപ്പോള്‍ സെപ്റ്റിടാങ്ക് മൂടിയ നിലയില്‍ കണ്ടെത്തിയത്. മണ്ണ് മാറ്റിയപ്പോള്‍ ദുര്‍ഗന്ധം ഉയരുകയായിരുന്നു.
തുടര്‍ന്ന് വിവരമറിയച്ചതനുസരിച്ച് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം കുട്ടനെ പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

സമീപവാസിയായ ആളുടെ കാല്‍ അടിച്ചൊടിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കുട്ടന്‍ ഈയിടയ്ക്കാണ് പുറത്തിറങ്ങിയത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.