കുട്ടനാട്ടിൽ ടി പി സെൻകുമാർ മത്സരിക്കും: മത്സരിക്കുന്നത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി

single-img
4 March 2020

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ടി പി സെന്‍കുമാര്‍ മത്സരിക്കും.ബി ഡി ജെ എസ് സുഭാഷ് വാസു വിഭാഗം സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുക. തുഷാര്‍ വെള്ളാപ്പള്ളി കണ്ടെത്തിയ സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ല. കുട്ടനാട് തെരഞ്ഞെടുപ്പോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ കപട രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും എന്‍ ഡി എ വീണ്ടും ചതിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി കുടുംബം നടത്തുന്നതെന്നും തങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും സുഭാഷ് വാസു വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ നീക്കത്തോടെ എന്‍ഡിഎ സംസ്ഥാന ഘടകത്തെയും ബിഡിജെഎസിനെയും ഒരു പോലെ സമ്മര്ദ്ദത്തിലാക്കുകയാണ് സുഭാഷ് വാസു. ആര്‍എസ് എസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സെന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെട്ടിരുന്നു.എന്നാല്‍ സുഭാഷ് വാസുവിന്റെ വിമത നീക്കം കുട്ടനാട്ടില്‍ പ്രതിഫലിക്കില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പിള്ളി വിഭാഗത്തിന്റെ പ്രതികരണം.