പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സാഹായിക്കാന്‍ യുവാക്കള്‍; വീഡിയോ വൈറല്‍

single-img
4 March 2020

യവത്മല്‍:പരീക്ഷകളില്‍ പ്രത്യേകിച്ചും പത്താം പ്ലാസ് പോലുള്ള പ്രധാന പരീക്ഷകളില്‍ കുട്ടികളെ മുതിര്‍ന്നവര്‍ സഹായിക്കുക എന്നത് സാധാരണയാണ്. എന്നാല്‍ കോപ്പിയടിക്കാന്‍ സാഹായിക്കുന്ന ചേട്ടന്മാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്.

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോപ്പി നല്‍കുവാന്‍ മതിലില്‍ കയറി നിര്‍ക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മഹാരാഷ്ട്രയിലെ യവത്മല്‍ മഹാഗണ്‍ സ്‌കൂളിന്റെ മതിലില്‍ ഒരു കൂട്ടം യുവാക്കള്‍ ചാടിക്കയറുന്നതും വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാനുള്ള ചീട്ട് കൈമാറുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന പത്താംക്ലാസ് പൊതുപരീക്ഷക്കിടെയാണ് സംഭവം. മതിലിന്റെ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പരീക്ഷ സെന്റര്‍ കണ്‍ട്രോളര്‍ എ.എസ്. ചൗധരി പറഞ്ഞു. സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണം? പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കാന്‍ പൊലീസിനോട് ആവ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.