നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന്‍ അവധി അപേക്ഷ നല്‍കി

single-img
4 March 2020

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അവധിക്ക് അപേക്ഷ നല്‍കി . കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഈ നീക്കം. കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. കേസില്‍ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ഇന്ന് വിസ്തരിക്കും. കുഞ്ചാക്കോ ബോബനെ കൂടാതെ നടന്‍ മുകേഷും അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് . നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷിന്റെ ആവശ്യം .

നേരത്തെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി . തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ കോടതിയില്‍ അവധി അപേക്ഷ നല്‍കിയത്.