ഇന്ത്യയില്‍ 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി

single-img
4 March 2020

ഡല്‍ഹി: ഇന്ത്യയില്‍ 18 പേര്‍ക്ക് കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയന്‍ വംശജര്‍ക്കു കൂടിയാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 18 ആയി. നേരത്തെ രാജസ്ഥാനില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശി, നോയിഡ, തെലങ്കാന സ്വദേശികള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

അതേ സമയം രാജ്യത്ത് കൂടുതല്‍ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പടരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വലിയ ആള്‍ക്കൂട്ടം ഉള്ള പരിപാടികള്‍ കുറയ്ക്കണം എന്ന വിദഗ്ദ്ധരുടെ നിര്‍ദ്ദേശം പാലിക്കാനാണ് തീരുമാനിച്ചതെന്ന് മോദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിശദീകരണം.