കൊറോണ വെെറസ് ലോക സാമ്പത്തിക രംഗവും തകർക്കുമ്പോൾ കോടികൾ കൊയ്തുവാരി ഒരു കൂട്ടർ

single-img
4 March 2020

ചൈനയ്ക്കു പുറമേ 72 രാജ്യങ്ങളില്‍ കൊറോണ (കൊവിഡ്19) സ്ഥിരീകരിച്ചതോടെ ലോകം വൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. 1792 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ ചൗനയ്ക്ക് പുറത്ത് വൈറസ് ബാധിതരുടെ എണ്ണം 10000 കവിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് കണക്കുകള്‍ പുറത്തു വിട്ടത്. ചൈനക്ക് പുറമേ 72രാജ്യങ്ങളിലായി 10,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 166 പേര്‍ ഇതുവരെ മരണപ്പെട്ടു. ഡബ്ല്യുഎച്ച്.ഒയുടെ കണക്കുപ്രകാരം ചൈനയില്‍ 80,304 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2,946 പേര്‍ ഇവിടെ മാത്രം മരണപ്പെട്ടു.

ലോകം ഒന്നടങ്കം ഭീതിജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനാൽ സാമ്പത്തിക രംഗവും പ്രതിസന്ധിയിലാണ്. കൊറോണ ആദ്യം ബാധിച്ച ചൈനയിലെ ജനങ്ങൾ ഇതുവരെ വീടിന് പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല. ആഴ്ചകളായി ചെെനയിലെ ജനങ്ങളിൽ ഭൂരിഭാഗവും വീടുകളിൽ തന്നെയാണ്.വെെറസ് ബാധകാരണം ഉത്പാദനക്കുറവു മൂലം സാമ്പത്തിക മാന്ദ്യതയും ലോകത്ത് ബാധിച്ചിരിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് പകർച്ചവ്യാധി ഭയന്ന് ദശലക്ഷക്കണക്കിന് ചൈനക്കാർ വീടിനകത്ത് കുടുങ്ങിക്കിടപ്പോൾ കോടികളുടെ നേട്ടമുണ്ടാക്കിയ ഒരു കൂട്ടരുണ്ട്. 

മൊബൈൽ ഗെയിം നിർമാണ കമ്പനികളാണ് സാമ്പത്തിക രംഗത്ത് കുതിച്ചുകയറ്റം നടത്തിയത്. ഫെബ്രുവരിയിൽ ആഗോള മൊബൈൽ ഗെയിം ഡൗൺ‌ലോഡുകൾ 39 ശതമാനം ഉയർന്നുവെന്ന് ആപ്പ് അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നു. ഇതിൽ ചൈനയാണ് മുന്നിൽ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഗെയിം ഡൗൺലോഡുകളിൽ മാത്രം 62 ശതമാനം വർധനയുണ്ടായി. മൊബൈൽ ആപ്ലിക്കേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ ആപ് ആനിയിൽ നിന്നുള്ള ഡേറ്റ പ്രകാരം ‘ബ്രെയിൻ ഔട്ട്’, ടെൻസെന്റിന്റെ ഓൺലൈൻ വാർ ഗെയിം ‘ഹോണർ ഓഫ് കിംഗ്സ്’ എന്നിവയാണ് ചൈനയിൽ ഏറ്റവുമധികം ഡൗൺലോഡു ചെയ്‌ത ഗെയിമുകൾ.

ഫെബ്രുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രതിവാര ഗെയിം ഡൗൺ‌ലോഡുകൾ 80 ശതമാനം ഉയർന്നു. 2019 ലെ മുഴുവൻ പ്രതിവാര ഡൗൺ‌ലോഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറെ മുന്നിലാണ്.

അതേ സമയം കൊവിഡ് 19 ( കൊറോണ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. വാഷിങ്ടണിലാണ് ആറുമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കാലിഫോര്‍ണിയയില്‍ മാത്രം ഇരുപതു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ന്യൂ ഹാംപ് ഷെയറില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും വൈറസ്ബാധ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.