അർദ്ധനഗ്നയായി കുട്ടികൾക്കു മുന്നിൽ നിന്നുവെന്ന കുറ്റം കോടതിയിൽ സമ്മതിച്ച് യുവതി: സമ്മതിക്കുവാനുള്ള കാരണം വിചിത്രം

single-img
3 March 2020

അമേരിക്കയിൽ വാർത്താപ്രാധാന്യം നേടിയ കേസായിരുന്നു വളര്‍ത്തു മക്കളുടെ മുമ്പിന്‍ യുവതി  അര്‍ദ്ധനഗ്‌നയായി നിന്നുവെന്ന കേസ്. അമേരിക്കയിലെ വിചാരണക്കോടതിയില്‍ ഒടുവിൽ ടില്ലി ബുക്കാനന്‍ എന്ന യുവതി വിചാരണക്കിടയില്‍ കുറ്റം സമ്മതിച്ചു. ടില്ലി ബുക്കാനന്‍ കുറ്റം സമ്മതിക്കുവാനുള്ള കാരണം അതിവിചിത്രമാണ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കുട്ടികളുടെ യഥാര്‍ഥ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

9 മുതല്‍ 13 വരെ പ്രായമുള്ള മൂന്നു കുട്ടികളെയാണ് ടില്ലി ബുക്കാനനും ഭര്‍ത്താവും വളര്‍ത്തുന്നത്. ഈ കുട്ടികളുടെ മുമ്പില്‍ വച്ചാണ് മാറിടം മറയ്ക്കാതെ യുവതിയും ഭര്‍ത്താവും നിന്നത്. വീട്ടിലെ ഒരു മുറിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ദമ്പതികള്‍. ജോലിക്കിടെ വസ്ത്രങ്ങളില്‍ അഴുക്കു പറ്റാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഭര്‍ത്താവിന് അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാതെ കുട്ടികള്‍ക്കു മുമ്പില്‍ നില്‍ക്കാമെങ്കില്‍ തനിക്കും അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു യുവതിയുടെ വാദം. 

എന്നാൽ സ്ത്രീകള്‍ക്ക് അങ്ങനെയൊരു അവകാശം അമേരിക്കന്‍ സമൂഹത്തില്‍ ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം. മാറിടം മറയ്ക്കാതെ യുവതി പ്രത്യക്ഷപ്പെട്ടത് അശ്ലീല ദൃശ്യങ്ങളുടെ പരിധിയില്‍ വരുമെന്നും അവര്‍ വാദിച്ചു.

ഒടുവിൽ ടില്ലിയുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അവർ കുറ്റസമ്മതം നടരത്തിയത്. യുവതി കുറ്റം നിഷേധിക്കുകയും എന്നാല്‍ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തുകയും ചെയ്താല്‍ ലൈംഗിക കുറ്റവാളി എന്ന പദവിയായിരിക്കും യുവതിക്കു ലഭിക്കുകയെന്നുള്ളതാണ് വസ്തുത. ലൈംഗിക കുറ്റങ്ങളുടെ പേരിലുള്ള വിചാരണ നേരിടേണ്ടി വരികയും ചെയ്യുമെന്നുള്ളതും യുവതിയെ കുറ്റം സമ്മതിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് യുവതി കുറ്റം സമ്മതിച്ചതെന്നാണ് വിവരം. 

കുട്ടികളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ താന്‍ മാറിടം മറച്ചിട്ടില്ലായിരുന്നുവെന്ന് ടില്ലി കോടതിയില്‍ സമ്മതിച്ചു. എന്നാൽ സംഭവം ഉണ്ടായതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് മറ്റൊരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ലാത്തതിനാലും കുറ്റം സമ്മതിച്ചതിൻ്റെ പേരിലും  ടില്ലി ബുക്കാനന് ശിക്ഷ നേരിടേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.