ഓരോ ആര്‍ത്തവവും ഏറെ വേദനാജനകമാണ്; പിസിഒഎസിന്റെ ദുരിതാനുഭവങ്ങൾ വിവരിച്ച് ശ്രുതി ഹാസൻ

single-img
3 March 2020
shruti haasan pcos menstrual instagram

പിസിഒഎസ് (Polycystic ovary syndrome -PCOS) മൂലം ആർത്തവകാലത്ത് അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവെച്ച് സിനിമാതാരം ശ്രുതി ഹാസൻ. വർഷങ്ങളായി താൻ മാനസികമായും ശാരീരികമായും തന്റെ ഹോർമോണുകളുടെ ദയയിലാണ് ജീവിക്കുന്നതെന്നും അവർ പറഞ്ഞു.

“ഈ രണ്ട് ചിത്രങ്ങൾ മൂന്നുദിവസങ്ങൾക്ക് മുന്നേ എടുത്തതാൺ. ഞാനെന്താണ് പറയാൻ പോകുന്നതെന്ന് മനസിലാക്കാൻ കഴിയുന്ന സമാന അനുഭവങ്ങളുള്ള സ്ത്രീകൾ ഉണ്ടാകും,എന്ന് എനിക്കുറപ്പാണ്. മിക്കപ്പോഴും എന്റെ ഹോർമോണുകളുടെ ദയയിലാണ് മാനസികവും ശാരീരികവുമായ എന്റെ ആരോഗ്യം. ഈ ഹോർമോണുകളുമായി ആരോഗ്യകരമായ ഒരു ബന്ധം പുലർത്താൻ ഞാൻ വർഷങ്ങളായി കഠിനാധ്വാനം ചെയ്യുകയാണ്. അതത്ര എളുപ്പമല്ല. അതിന്റെ വേദനയും ശാരീരികമായ അസ്വസ്ഥതകളും അസഹനീയമാണ്. എന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുക എന്നത് മാത്രമാണ് എളുപ്പമായി എനിക്ക് തോന്നുന്നത്.”

ശ്രുതി ഹാസൻ തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണിത്.
View this post on Instagram

So .... I decided to post this right after my previous post and I’ll tell you why. I’m not one driven by other people’s opinions of me but the constant commenting and she’s too fat now she’s too thin is so avoidable. These two pictures have been taken three days apart. I’m sure there are women out there who relate to what I’m going to say. Most often I’m at the mercy of my hormones mentally and physically and over the years I work hard to try and have a healthy relationship with it. It isn’t easy. The pain isn’t easy the physical changes aren’t easy but what’s become easier to me is to share my journey. No one famous or not is in a position to judge another person. Ever. That’s just not cool. I’m happy to say this is my life my face and yes I’ve had plastic surgery which I’m not ashamed to admit. Do I promote it ? No am I against it ? No - it’s just how I choose to live. The biggest favour we can do for ourselves and others is just be and learn to accept the changes and the movement of our bodies and minds. Spread love and be chill . I’m learning everyday to love me for me just a little more because the greatest love story of my life is with myself and I hope yours is too :)

A post shared by @ shrutzhaasan on

ഭാരം കൂടുക, മുടി കൊഴിയുക, മുഖക്കുരു, മൂഡ്‌ സ്വിങ്ങ്സ് അങ്ങനെ പലതും ഇതിന്റെ ഭാഗമായുണ്ട്. ട്രോളുകള്‍ നിര്‍മിച്ച്‌ ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഇതൊക്കെ കൂടി ഓര്‍ക്കണം എന്ന് ശ്രുതി പറയുന്നു.

താന്‍ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് നടി അടുത്തിടെ വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാനും മൂക്കിന്റെ അളവുകള്‍ ശരിയാക്കാനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇത് തുറന്നു പറയുന്നതുതന്നെ ആളുകള്‍ക്ക് ഇടയില്‍ നടിമാരെ കുറിച്ചുള്ള ധാരണ മാറ്റാനാണ്. ഞങ്ങളും മനുഷ്യരാണ്. സിനിമയില്‍ കാണുന്ന പോലെ അതിസുന്ദരികള്‍ ആയല്ല സാധാരണ ജീവിതത്തില്‍ കഴിയുന്നതെന്ന് ശ്രുതി പറയുന്നു. 

ഇടയ്ക്ക് രണ്ട് അപകടങ്ങള്‍ സംഭവിച്ച ശേഷമാണ് മൂക്കിന്റെ ശസ്ത്രക്രിയ നടത്തിയത്. മാത്രമല്ല പഴയ മൂക്കിന് ഒട്ടും ഭംഗിയും ഉണ്ടായിരുന്നില്ല. ലിപ് ഫില്ലറുകള്‍ ഉപയോഗിച്ചാണ് ചുണ്ടുകള്‍ ഭംഗിയുള്ളതാക്കി മാറ്റിയതെന്നും ശ്രുതി പറയുന്നു.