ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ സിദ്ധീഖ് മരിച്ചു

single-img
3 March 2020


തൃത്താല: മുടവന്നൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മധ്യവയസ്‌കന്‍ മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദ്ധീഖ് ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദേഹം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. രണ്ട് വര്‍ഷത്തോളമായി സ്‌നേഹനിലയത്തിലെ അന്തേവാസിയാണ് സിദ്ധീഖ്.

ക്രൂരമര്‍ദ്ദനത്തിന് ഇരയായ അദേഹത്തിന് നട്ടെല്ലിനാണ് പരിക്കേറ്റത്. മാനസിക ആസ്വാസ്ഥ്യമുണ്ടായിരുന്ന അദേഹത്തിന് മൂന്ന് മാസമായി അധികൃതര്‍ മെഡിസിന് നല്‍കിയിരുന്നില്ലെന്നാണ് വിവരം. അതേസമയം ആരോപണങ്ങള്‍ തള്ളി ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ രംഗത്തെത്തി.