പ്രിയങ്കയെ രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കണം; ഗുജറാത്ത് കോണ്‍്ഗ്രസ് കമ്മറ്റി

single-img
3 March 2020


ഗാന്ധിനഗര്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മാര്‍ച്ച് 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത് നല്‍കിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. നാലുസീറ്റുകളില്‍ രണ്ടെണ്ണം നേടാന്‍ ആവശ്യമായ അംഗസംഖ്യ നിലവില്‍ കോണ്‍ഗ്രസിന് ഗുജറാത്ത് നിയമസഭയിലുണ്ട്.

നിലവില്‍ രണ്ടാമത്തെ സീറ്റില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പരേഷ് ധനാനി പറഞ്ഞു.മുമ്പ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും സമാന ആവശ്യം ഉന്നയിച്ച് സോണിയാഗാന്ധിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല