കൊറോണ വരാതിരിക്കുവാനുള്ള രോഗശാന്തി ശുശ്രൂഷയിൽ പങ്കെടുത്തവർക്കു മുഴുവൻ കൊറോണ: പരസ്യമായി മാപ്പ് അപേക്ഷിച്ച് പാസ്റ്റർ

single-img
3 March 2020

രോഗം വരാതിരിക്കുവാൻ രോഗശാന്തി ശുശ്രൂഷ സംഘടിപ്പിച്ച പാസ്റ്റർ ഒടുവിൽ പരസ്യമായി മാപ്പ് പറഞ്ഞു. കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ യോഗം കൂടുന്നതും വിദേശരാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. തങ്ങളുടെ സംസ്‌കാരത്തിൻ്റെ ഭാഗമായ ഹസ്തദാനവും ചുംബനവും വരെ പല രാജ്യങ്ങളും നിരോധിച്ച സാഹചര്യം കൂടിയണിത്. അതിനിടയിലായിരുന്നു ദക്ഷിണകൊറിയയില്‍ കൊറോണയില്‍ നിന്ന് മുക്തിനേടിത്തരാമെന്ന പാസ്റ്റര്‍ ലീ മാന്‍ ഹി സുവിശേഷയോഗം വിളിച്ചു കൂട്ടിയത്. 

ലീയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചെത്തിയ 9000 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ സമ്മേളനത്തിൻ്റെ പേരില്‍ പാസ്റ്റര്‍ക്കെതിരേ കൊറിയൻ സർക്കാർ നടപടി എടുക്കുകയും ചെയ്തു. പാസ്റ്റര്‍ക്കും അനുയായികളായ 11 പേര്‍ക്കുമെതിരേ വൈറസ് ബാധ പടര്‍ത്തിയതിന് നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കേസ് എടുത്തതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയ പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസിലെ പാസ്റ്ററാണ് ലീ മാന്‍ ഹി. പാസ്റ്ററേയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുള്ള തന്റെ പ്രാര്‍ത്ഥനാ സമ്മേളത്തില്‍ പങ്കെടുത്താല്‍ കൊറോണ ബാധിക്കില്ലെന്നായിരുന്നു ലീ മാൻ ഹീ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ചത്.