വെഞ്ഞാറമൂടില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

single-img
3 March 2020

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍.വാലിക്കുന്ന് കോളനിയില്‍ സിനിയെന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ കക്കൂസ് കുഴിയിലാണ് മൃതദേഹം കണ്ടത്.

കൊലപ്പെടുത്തിയ ശേഷം കുഴിയില്‍ തള്ളിയാതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുടെ ഭര്‍ത്താവ് കുട്ടന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.ഇന്നലെ മുതലാണ് സിനിയെ കാണാതായത്.