ആലപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

single-img
3 March 2020


ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ആലുവയില്‍ നിന്ന് ഒരു ആണ്‍കുട്ടിയെയും കാണാതായിരുന്നു. അടുത്തിടെ മരിച്ചനിലയില്‍ കണ്ടെത്തിയ ദേവനന്ദ എന്ന ഏഴ് വയസുകാരി വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായതാണ്. പിന്നീട് നടന്ന തെരച്ചിലില്‍ ആറ്റില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നത് അപൂര്‍വമായി കൊണ്ടിരിക്കുകയാണ്.കുടുംബങ്ങളെ നിത്യകണ്ണീരിലാഴ്ത്തി ഇപ്പോഴും കുട്ടികളുടെ തീരോധാനം തുടരുകയാണെന്ന് അധികൃതര്‍ പറയുന്നു.