പണം ആവശ്യപ്പെട്ട് മുത്തശ്ശിയെ മര്‍ദ്ദിച്ചു; കൊച്ചു മകന്‍ അറസ്റ്റില്‍

single-img
3 March 2020

മാവേലിക്കര: പണം ആവസ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് മുത്തശ്ശിയെ മര്‍ദ്ദിച്ച കൊച്ചു മകന്‍ അറസ്റ്റില്‍.മവേലിക്കര തഴക്കരയിലാണ് സംഭവം നടന്നത്. ഉത്സവത്തിനു പോകാന്‍ പണം ആവസ്യപ്പെട്ടത് നല്‍കാത്തിനെ തുടര്‍ന്നായിരുന്നു അക്രമം. അറുന്നൂറ്റിമംഗലം തുണ്ടയ്യത്ത് ചെല്ലപ്പന്‍ പിള്ളയുടെ ഭാര്യ രത്‌നമ്മയെയാണ് കൊച്ചു മകന്‍ ശ്രീകുമാര്‍ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ കണ്ട് സംഭവ സ്ഥലത്തെത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു. മാവേലിക്കര എസ്‌ഐ സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പരാതിയില്ലെന്നാണ് രത്‌നമ്മ പറഞ്ഞത്. എന്നാല്‍ നാട്ടുകാരുടെ മൊഴിയെടുത്ത പൊലീസ് രത്‌നമ്മയുടെ മകളുടെ മകനായ ശ്രീകുമാറിനെതിരെ കേസെടുക്കുകയായിരുന്നു.

ഉത്സവത്തിനു പോകാന്‍ 500 രൂപ ചോദിച്ചത് കിട്ടത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അവിവാഹിതനായ ശ്രീകുമാര്‍ വെല്‍ഡിംഗ് ജോലി ചെയ്യുകയാണ്. ഇയാള്‍ സ്ഥിരമായി മുത്തശ്ശിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍ വാസികളും ബന്ധുക്കളും പൊലീസിനെ അറിയിച്ചു. പൊലീസിനെ ഭയന്ന് ഒളിവില്‍ പോയ ശ്രീകുമാറിനെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.