കൊച്ചിയിൽ കൊറോണ രോഗലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവ് ഒളിച്ചോടി

single-img
3 March 2020

വിദേശത്തുനിന്നും എത്തി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് കൊറോണയെന്ന് സംശയം. രോഗലക്ഷണങ്ങളുടെ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആരുമറിയാതെ മുങ്ങി. ഇയാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടക്കുന്നതും പെരുമാറുന്നതും പൊതുജനാരോഗ്യത്തിനു ഭീഷണിയായതിനാല്‍ ഇയാളെ എത്രയും വേഗം കണ്ടുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് അധികൃതർ. 

എറണാകുളം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് യുവാവ് മുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് ആലുവ മുപ്പത്തടം സ്വദേശിയായ 25കാരന്‍ തായ്‌ലന്‍ഡില്‍ നിന്നുമെത്തിയത്. അസുഖ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾക്ക് കൊറോണ ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് ഇയാളെ കാണാതായത്. ഇയാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇടപഴകുന്നത് ജനങ്ങൾക്ക് ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. 

ഇയാളെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും പൊലീസിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കത്തു നല്‍കി.