കൊവിഡ് 19; അമേരിക്കയില്‍ മരണം ആറായി, 20 പേര്‍ക്ക് രോഗബാധ, സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

single-img
3 March 2020

വാഷിങ്ടണ്‍: കൊവിഡ് 19 ( കൊറോണ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. വാഷിങ്ടണിലാണ് ആറുമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കാലിഫോര്‍ണിയയില്‍ മാത്രം ഇരുപതു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ന്യൂ ഹാംപ് ഷെയറില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും വൈറസ്ബാധ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Support Evartha to Save Independent journalism

അതേസമയം ഇംഗ്ലണ്ടില്‍ 39 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് യൂറോപ്യന്‍ യൂണിയന്‍ തീവ്രമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇന്ത്യയുള്‍പ്പെടെ അറുപതി രാജ്യങ്ങളിലായി 90294 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മരണസംഖ്യ 3000 കടന്നു.

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടരുകയാണ്.ഇറാനില്‍ മരണസംഖ്യ 54 നാലായി.കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇറ്റലിയില്‍ 34 പേരും ദക്ഷിണ കൊറിയയില്‍ 21 പേരും രോഗം ബാധിച്ച് മരിച്ചു.ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും, സ്‌കോട്ട് ലാന്റിലും, ചെക്ക് റിപ്പബ്ലികിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


റിയാദ്: സൗദിഅറേബ്യയില്‍ ആദ്യത്തെ കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തി പ്രവേശനകവാടം വഴി രാജ്യത്തേക്ക് തിരികെ എത്തിയപ്പോള്‍ ഇറാന്‍ സന്ദര്‍ശിച്ച കാര്യം സൗദി പൗരന്‍ അറിയിച്ചിരുന്നില്ല.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി പൗരനെ പരിശോധിക്കുന്നതിന് പകര്‍ച്ചവ്യാധി പ്രതിരോധ സംഘത്തെ ആരോഗ്യ മന്ത്രാലയം അയക്കുകയായിരുന്നു. സാമ്പിള്‍ ശേഖരിച്ച് നടത്തിയ ലാബ് പരിശോധനയില്‍ ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗി ഇപ്പോള്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.