പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഫേസ്ബുക്ക് പോസ്റ്റിട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി: ദുബായിയലെ ഹോട്ടൽ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു

single-img
3 March 2020

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ്വാ​തി ഫേ​സ്ബു​ക്കി​ൽ കുറിപ്പെഴുതിയ പെൺകുട്ടിക്ക് നേ​രെ ഓൺലൈനിലൂടെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​നെ ജോ​ലി​യി​ൽ ​നിന്നും പി​രി​ച്ചു​വി​ട്ടു. ദുബായിലെ ദേ​ര​യി​ലുള്ള ഗോ​ൾ​ഡ് സൂ​ക്കി​ന​ടു​ത്തെ 24 ഗോ​ൾ​ഡ് ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ് ബാ​ർ​ബെ​ക്യൂ ഇ​ന്ത്യ​ൻ റെ​സ്റ്റോ​റ​ൻ്റിൽൽ ഷെ​ഫാ​യി ജോലി ചെയ്യുന്ന ത്രി​ലോ​ക് സിം​ഗി​നെ​യാ​ണു പി​രി​ച്ചു​വി​ട്ടത്. 

ഞാ​യ​റാ​ഴ്ച വൈ​കിടോടെയാണ് ഇയ്യാളെ പി​രി​ച്ചു​വി​ട്ട​താ​യി റെ​സ്റ്റോ​റ​ന്റിന്റെ സ​ഹ ഉ​ട​മ എ​ച്ച്. ഗ​നി അ​റി​യി​ച്ചതായി ഗ​ൾ​ഫ് ന്യൂ​സ് ആണ് റിപ്പോർട്ട് ചെയ്തത്. ഈ സ്ഥാപനത്തിൽ ഹെ​ഡ് ഷെ​ഫാ​യാണ് ത്രിലോക് ജോലി ചെയ്തിരുന്നത്. ഇ​യാ​ളു​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യെ​ന്നും വി​സ റ​ദ്ദാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ഗ​നി പറഞ്ഞു. 

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബൈ​ൻ​ജ​വാ​ഡി സ്വ​ദേ​ശി​യാ​യ ത്രി​ലോ​ക് ഏകദേശം രണ്ടു വർഷ കാലത്തോളമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള നി​യ​മ​വി​ദ്യാ​ർ​ഥി​നി സ്വാ​തി ഖ​ന്നയെയാണ് ഇയാൾ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കിയത്.  പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ്വാ​തി ഫേ​സ്ബു​ക്കി​ൽ ഒരു കുറിപ്പെഴുതിയിരുന്നു. ഇത് കണ്ട ശേഷമാണ് സ്വാതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയ്യാൾ ഭീഷണിപ്പെടുത്തിയത്.

 സ്വാ​തി​യെ വേ​ശ്യ​യെന്ന് വിളിക്കുകയും ഡ​ൽ​ഹി ക​ലാ​പ​ത്തി​നി​ടെ പെൺകുട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ഇ​യാ​ൾ പറഞ്ഞിരുന്നു. ഈ സംഭവം വി​വാ​ദ​മാ​യ​തോ​ടെ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മാധ്യമ​ങ്ങ​ളി​ൽ ഇയാളുടെ ഭീ​ഷ​ണി വാ​ർ​ത്ത​യാ​യ​തോ​ടെ​യാ​ണ് ത്രി​ലോ​കി​നെ പിരിച്ചു വിടാനുള്ള തീരുമാനം ഹോട്ടൽ അധികൃതർ കെെക്കൊണ്ടത്.