പൗരത്വഭേദഗതിക്ക് എതിരെ സമരരംഗത്ത് സജീവം; സ്വാതന്ത്ര്യസമര സേനാനിയെ പാക് ഏജന്റെന്ന് ബിജെപി എംഎല്‍എയുടെ അധിക്ഷേപം

single-img
3 March 2020

ബംഗളുരു: പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച സ്വാതന്ത്ര്യ സമരസേനാനിയെ പാക് ഏജന്റെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി എംഎല്‍എ. എച്ച്.എസ് ദുരെസ്വാമിയെയാണ് ബിജെപി എംഎല്‍എയായ ബസനഗൗഡ പാട്ടില്‍ അധിക്ഷേപിച്ചത്. കര്‍ണാടകയിലെ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലെ പ്രധാന സാന്നിധ്യമാണ് ദുരെസ്വാമി.

സമരത്തില്‍ സജീവപങ്കാൡായ അദേഹം വ്യാജ സ്വാതന്ത്ര്യസമര സേനാനിയാണെന്നും പാക് ഏജന്റാണെന്നും ബസന ഗൗഡ പാട്ടില്‍ ആരോപിച്ചു. ഇതിനെതിരെ നിയമസഭയില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. സ്വാതന്ത്ര്യ സമരപോരാളികളെ അപമാനിക്കുന്ന എംഎല്‍എയ്ക്ക് എതിരെ കേസെടുക്കണമെന്നും സഭയില്‍ നിന്ന് പുറത്താക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.