ദില്ലികലാപം; ബിജെപി സര്‍ക്കാരിന്റെ വാക്കുകള്‍ കേട്ടാണ് അക്രമികള്‍ അഴിഞ്ഞാടിയത്: അരുന്ധതി റോയ്

single-img
3 March 2020


ദില്ലി: ദില്ലി വംശഹത്യ കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് അരുന്ധതി റോയ്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പൂര്‍ണമായും തകര്‍ത്തു.ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വാക്കുകള്‍ കേട്ട് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടി ഇതുതന്നെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.വടക്ക്കിഴക്കന്‍ ദില്ലിയിലെ കൂലിത്തൊഴിലാളികളായ മുസ്ലിംങ്ങളുടെ നേര്‍ക്കാണ് ആയുധം കൊണ്ട് അക്രമം നടത്തിയത്. ഒരു വിദേശരാഷ്ട്രങ്ങളില്‍ നിന്നോ ഐക്യരാഷ്ട്രസഭയില്‍ നിന്നോ നമുക്ക് സഹായം ലഭിക്കുന്നില്ല.ഒരു രാഷ്ട്രീയപാര്‍ട്ടിയും അക്രമത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല.

വ്യാപാരസ്ഥാപനങ്ങളും വീടുകളും പള്ളികളും വാഹനങ്ങളും തീയിട്ടു. തെരുവുകള്‍ മുഴുവന്‍ കനല്‍കൂമ്പാരമാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മോര്‍ച്ചറികളില്‍ മൃതദേഹങ്ങളും. തെരുവില്‍ അക്രമം അരങ്ങേറുമ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കിനിന്നതും ചിലയിടങ്ങളില്‍ പങ്കാളികളായതും വിഡിയോകളില്‍ കണ്ടു. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യംചെയ്ത ജസ്റ്റിസ് മുരളീധറിനെ പാതിരാ ഉത്തരവിലൂടെ സ്ഥലം മാറ്റി.പ്രശസ്തി ആഗ്രഹിക്കാത്തവരെയും സ്വയം അപകടത്തില്‍പെടാന്‍ തയാറാവുന്നവരെയും സത്യം പറയുന്നവരെയുമാണ് യഥാര്‍ഥത്തില്‍ നമുക്ക് ആവശ്യം. ധീരരായ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും കലാകാരന്‍മാരെയും വേണമെന്നും അവര്‍ പറഞ്ഞു.