എന്‍പിആറിനെതിരെ ആന്ധ്രയിലെ സഖ്യസര്‍ക്കാരും; ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്ന് ജഗന്‍മോഗന്‍ റെഡ്ഢി

single-img
3 March 2020

ഹൈദരാബാദ്: എന്‍പിആറിനെതിരെ പ്രമേയവുമായി ആന്ധ്രയിലെ ബിജെപി സഖ്യസര്‍ക്കാരും. ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും എന്‍പിആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഗന്‍ റെഡ്ഢി പറഞ്ഞു. മുസ്‌ലിം സംഘടനാനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന. എന്‍ഡി‌എ സഖ്യകകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ആന്ധ്രാപ്രദേശ് ഭരിക്കുന്നത്.

Support Evartha to Save Independent journalism

‘പാര്‍ട്ടിയില്‍ ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2010 ലെ ചോദ്യങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. ഇതിനായി അടുത്തുവരുന്ന നിയമസഭാ സമ്മേളനത്തില്‍ ഞങ്ങള്‍ പ്രമേയം കൊണ്ടുവരും.’ ജഗന്‍മോഹന്‍ ട്വിറ്ററില്‍ വ്യക്തമാക്കി

ബിജെപി സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറും നേരത്തേ എന്‍ആര്‍സിയ്ക്കും എന്‍പിആറിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. കൂടുതല്‍ ഘടകകക്ഷികള്‍ ബില്ലിനെതിരെ തിരിയുന്നത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.