തെറ്റായ ഉദ്ദേശത്തോടെ പലരും സമീപിച്ചു, നോ പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്നു വിലക്കി; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് വരലക്ഷ്മി ശരത് കുമാര്‍

single-img
2 March 2020

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ തുറന്ന് പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ പലരും സിനിമയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചു വരലക്ഷ്മി പറയുന്നു.

ഈ നിലപാടു മൂലം അവസരങ്ങള്‍ നഷ്ടപെട്ടാല്‍ അത്തരം സിമിമകള്‍ തനിക്കും വേണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടു പോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടുണ്ട്. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയണം. 

ഇത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച്‌ തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്നും 25 സിനിമകള്‍ ചെയ്തുവെന്നും വരലക്ഷ്മി പറഞ്ഞു.

ചില സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്ബോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ട്. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത്തരത്തിലുള്ള ഓഫറുകള്‍ നിരസിച്ച്‌ പൊരുതി മുന്നേറാന്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.