രോഗശാന്തി പ്രാർത്ഥനയുടെ പോസ്റ്ററിനൊപ്പം ട്രാൻസ് സിനിമാ പോസ്റ്റർ: ഒരു പോസ്റ്ററൊട്ടിക്കൽ അപാരത

single-img
2 March 2020

രോഗശാന്തി ശുശ്രൂഷയേയും ഉപവാസ പ്രാർത്ഥകളേയുമൊക്കെ നിശിതമായി വിമർശിക്കുന്ന സിനിമയാണ് ഫഹദ് ഫാസിൽ  നായകനായി അഭിനയിച്ച ട്രാൻസ്. കപട ഭക്തിയിലൂടെയും സുവിശമഷ യോഗങ്ങളിലൂടെയും സംഘാടകർ എങ്ങനെ പണം സമ്പാദിക്കുന്നുവെന്ന നിരീക്ഷണവും സിനിമ നടത്തുന്നുണ്ട്. ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ് ട്രാൻസ്. 

ഈ സിനിമയുടെ പോസ്റ്റർ പതിച്ച സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത്. അടൂർ സ്മീത തിയേറ്ററിൽ കളിക്കുന്ന  ട്രാൻസ് ചിത്രത്തിൻ്റെ പോസ്റ്റർ പതിച്ചിരിക്കുന്നത് രോഗശാന്തി ശുശ്രൂഷയുടെ പോസ്റ്ററിനൊപ്പമാണ്. കഴിഞ്ഞ ദിവസം മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിന് മൂവായിരത്തിലധികം ലെെക്കുകളും കമൻ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. 

അടൂരിൽത്തന്നെ ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നുവരെ നടക്കുന്ന രോഗശാന്തി ശുശ്രൂഷയുടെ പോസ്റ്ററിനൊപ്പമാണ് സിനിമാ പോസ്റ്റർ പതിച്ചിരിക്കുന്നുവെന്നുള്ളതാണ് രസകരം. ശുശ്രൂഷയിൽ സംസാരിക്കുന്ന പാസ്റ്റർമാരൊക്കെ പോസ്റ്ററിൽ നിരന്നിരിപ്പുണ്ട്. എന്തായാലും സ്മിത തിയേറ്ററിൻ്റെ പോസ്റ്റർ ഒട്ടിക്കൽ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.