ഹോളിക്ക് പുതിയ വസ്ത്രം വാങ്ങിയില്ല; ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭാര്യ പിഞ്ചു കുഞ്ഞിനെ തല്ലിക്കൊന്നു

single-img
2 March 2020

ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഭാര്യ പിഞ്ചുകുഞ്ഞിനെ തല്ലിക്കൊന്നു.ഉത്തര്‍ പ്രദേശിലെ അലിഗഢിലാണ് സംഭവം. ഹോളിക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങി നല്‍കാത്തതില്‍ ദേഷ്യപ്പെട്ടാണ് ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.പിങ്കി ശര്‍മ്മ എന്ന 25കാരിയായ യുവതിയാണ് ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഭാര്യയ്ക്കെതിരേ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍, കുട്ടിയെ കൊല്ലാന്‍ ഉദ്ദേശിച്ച് ചെയ്തതല്ലെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ലോക്ക് ഫാക്ടറിയില്‍ തൊഴിലാളിയാണ് ഇയാള്‍. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂന്നു വയസ്സുള്ള ഒരു മകനും കൂടി ഉണ്ട് ഇവര്‍ക്ക്. എന്തുകൊണ്ടാണ് ഇയാള്‍ ഭാര്യയെ തടയാതിരുന്നതെന്ന് വ്യക്തമല്ല.

ദമ്പതികള്‍ തമ്മിലുള്ള നിരന്തരമായ വഴക്കിനെ തുടര്‍ന്ന് യുവതി കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട യുവതി ദേഷ്യത്തില്‍ കുഞ്ഞിനെ അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ കൊല്ലാന്‍ യുവതിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നി ല്ലെന്നാണ് പോലീസും വിലയിരുത്തുന്നത്.