ആലുവയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

single-img
2 March 2020


ആലുവ: ചെമ്പറക്കിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെയാണ് കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഫൈസല്‍ ജമാല്‍.

ഇന്ന് ചെമ്പറക്കിയില്‍ വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹപരിപാടിക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോള്‍ പച്ച നിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചതെന്നും പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും പിതാവ് അറിയിച്ചു