രോഗം വരാതിരിക്കാനുള്ള സുവിശേഷയോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ: പാസ്റ്റർക്കെതിരെ കേസെടുത്തു

single-img
2 March 2020

രോഗരഹിത ജീവിതം വാഗ്ദാനം ചെയ്ത് സംഘടിപ്പിച്ച സുവിശേഷയോഗത്തിൽ പങ്കെടുത്ത 9000 പേർക്ക് കൊറോണയെന്ന് സ്ഥിരീകരണം. കൊറിയന്‍ മത നേതാവും പാസ്റ്ററുമായ മാന്‍ ഹീ(88)ക്കെതിരേ  ദക്ഷിണ കൊറിയ കേസെടുത്തു. കോവിഡ് -19 െവെറസ് പടര്‍ത്തിയതിനാണ് മതനേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. 

ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനാണ് ലീ മാന്‍ ഹീക്കെതിരേ കേസെടുക്കാന്‍ സോള്‍ നഗരസഭയാണ് പ്രോസിക്യൂട്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അദ്ദേഹത്തിന്റെ 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമനടപടി നേരിടേണ്ടിവരുമെന്നാണ് സൂചനകൾ. കോവിഡ് -19(കൊറോണ) വെെറസ് കൊറിയയിൽ ക്രമാതീതമായി ബാധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

കൊറിയയില്‍ കോവിഡ്-19 ബാധിച്ച് 21 പേരാണു മരിച്ചത്. 3,730 പേരാണു ചികിത്സയിലുള്ളത്. ഇവരില്‍ പാതിയും ലീ മാന്‍ ഹീയുടെ അനുയായികളാണെന്നു അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസം ലീ ദെയ്ഗുവില്‍ നടത്തിയ മതസമ്മേളനമാണു വെെറസ് പടരുന്നതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്. ചടങ്ങില്‍ സംബന്ധിച്ച 9,000 പേരിലാണു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണു സമ്മേളനം നടത്തിയതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പാസ്റ്റർക്കെതിരെ റനടപടിയുണ്ടായത്. 

 ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍നിന്നാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. ലീയെയും രോഗ പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടാണു ലീ മാന്‍ ഹീ സ്വന്തം സഭ സ്ഥാപിച്ചത്. തൻ്റെ യോഗത്തിൽ പങ്കെടുത്താൽ അനുയായികള്‍ രോഗത്തെ ഭയക്കേണ്ടെന്നായിരുന്നു ലീ അവകാശപ്പെട്ടത്.