പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അധ്യാപകന്‍ അറസ്റ്റില്‍

single-img
2 March 2020


ജഷ്പൂര്‍: ഛത്തീസ്ഗഡ് ജഷ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ടീച്ചര്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. റാഷിദ് അന്‍വര്‍ ഖാന്‍ എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാണെന്ന് മനസിലായപ്പോള്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് ഗര്‍ഭഛിത്രം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ ഗര്‍ഭഛിത്രത്തിന് നിര്‍ബന്ധിച്ച റാഷിദ് ഖാന്റെ സഹഅധ്യാപകനായ സുഖ്‌ലാലിനെയും പോലിസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തായതോടെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അടക്കമുള്ള നാല് അധ്യാപകരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ ബലാല്‍സംഗം ചെയ്തത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. മാതാപിതാക്കളോടോ മറ്റുള്ളവരോടോ പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവും മറ്റ് വിവരങ്ങളും പുറത്തായത്. ഇയാള്‍ക്കെതിരെ പോലിസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു.