യുപി തെരഞ്ഞെടുപ്പ്; സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ ഭീംആര്‍മി

single-img
2 March 2020

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സുഹെല്‍ദേവ് ഭാരതിയ സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കും.ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് രജ്ബറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്.

ദളിത് ,ന്യൂനപക്ഷ,ഓബിസി സംഘടനകളുടെ സഖ്യമായ ഭാഗിധാരി സങ്കല്‍പ്പ് മോര്‍ച്ചയുമായി ചേര്‍ന്നാണ് ഭീം ആര്‍മി മത്സരിക്കാനിറങ്ങുക. ബിജെപിയെ അടിയറവ് പറയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രജ്ഭര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയിലായിരുന്ന ഓംപ്രകാശ് രജ്ഭര്‍ ആദിത്യനാഥ് സര്‍ക്കാരില്‍ നിന്ന് പുറത്തായശേഷമാണ് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.