പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി; എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

single-img
2 March 2020

അസം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ബിശ്വനാഥ് ജില്ലയിലെ ചക്ലഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വനത്തിലെ മരത്തില്‍ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. എസ്എസ്എല്‍സി വിദ്യാര്‍ഥികളായ ഏഴ് പേരാണ് ഈ ക്രൂരകൃത്യം നടത്തിയത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ സന്തോഷം പങ്കുവെക്കാന്‍ പാര്‍ട്ടി വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയത്.

പിന്നീട് കൃത്യം നടത്തിയ ശേഷം ഇവര്‍ വീടിന് സമീപത്തെ കാട്ടുപ്രദേശത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ രണ്ടാംദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് വിദ്യാര്‍ത്ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു.