‘അബ്രാം അന്‍റ് പാപ്പാ’ മകൻ വരച്ച ചിത്രത്തിൽ അബ്രാമിനെക്കാൾ സുന്ദരനായി ഷാരൂഖ്

single-img
2 March 2020

ജനനം മുതൽ തന്നെ ഷാരൂഖ് ഖാനൊപ്പം തന്നെ ആഘോഷിക്കപ്പെടുന്നതാണ് മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായ അബ്രാമും. മകന്റെ കുസൃതികളും വിശേഷങ്ങളും കിംഗ് ഖാന്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് . ഇത്തവണ മകന്‍ വരച്ച ഒരു ചിത്രമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

തന്‍റെയും ‘പപ്പ’യുടെയും ചിത്രമാണ് അബ്രാം വരച്ചിരിക്കുന്നത്. എന്നിട്ട് അബ്രാം അന്‍റ് പാപ്പാ എന്നാണ് അവന്‍ എഴുതി വച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ച ഷാരൂഖ് ”അവന്‍ വരച്ച ചിത്രത്തില്‍ ഞാന്‍ അവനേക്കാള്‍ നന്നായിട്ടുണ്ടെന്ന് എന്നോട് പറ‌ഞ്ഞു, കാരണം ഞാന്‍ ഒരു കാരണവുമില്ലാതെ ചിരിക്കുന്നുവത്രേ…” ഷാരൂഖ് ചിത്രം പങ്കുവച്ചുകൊണ്ട് പറ‌ഞ്ഞു.

അബ്രാമിനെ കൂടാതെ 19 കാരിയായ സുഹാനയും 22 കാരനായ ആര്യനുമാണ് ഷാരൂഖിന്‍റെയും ഗൗരിയുടെയും മക്കള്‍. ഇരുവരും വിദേശത്ത് പഠനത്തിലാണ്. സുഹാന ചില മാഗസിനുകളുടെ ഫോട്ടോഷൂട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം എന്നുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.