പ്രാർത്ഥനയ്ക്ക് ക്രമം തെറ്റിച്ചുവെന്നു പറഞ്ഞ് കസേരയെടുത്ത് അടിച്ചു: വിശ്വഹിന്ദു പരിഷത്തിനു കീഴിലെ ബാലാശ്രമത്തിലെ രണ്ടു കുട്ടികൾ ഗുരതരവസ്ഥയിൽ

single-img
1 March 2020

കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ബാലാശ്രമത്തിലെ രണ്ടു ജീവനക്കാർ അറസ്റ്റിൽ. അടൂരില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ ബാലാശ്രമത്തിലെ രണ്ട് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.  സ്ഥാപനത്തിലെ ജീവനക്കാരായ അശോക് കുമാര്‍, വിജയകുമാര്‍ എന്നിവരെയാണ് അറസ്റ്റിലായത്. 

വിശ്വഹിന്ദു പരിഷത്തിന് കീഴിലുള്ളതാണ് അടൂരിലെ വിവേകാനന്ദ ബാലാശ്രമം. പ്രാര്‍ത്ഥനയ്ക്കായി കുട്ടികള്‍ നിരയായി നിന്നില്ലെന്നാരോപിച്ച് കുട്ടികളും ജീവനക്കാരും തമ്മില്‍ നടന്ന വഴക്കാണ് ക്രൂരമര്‍ദ്ദനത്തിലേക്ക് മാറിയത്.

ഇവര്‍ സ്ഥാപനത്തിലെ ഏഴ് കുട്ടികളെ കസേര ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. മര്‍ദ്ദനമേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്ഥാനപത്തിലെ ചില കുട്ടികള്‍ സ്ഥാപനത്തിന്റെ നിയമങ്ങള്‍ പൂള്‍ണമായും പാലിക്കാറില്ലെന്നും ഒരു വിഭാഗം കുട്ടികളും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയില്‍ എത്തുകയും ജീവനക്കാര്‍ പ്ലാസ്റ്റിക് കസേരകള്‍ കൊണ്ട് കുട്ടികളെ ഉപദ്രവിക്കുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്തതെന്ന് ജീവനക്കാർ വെളിപ്പെടുത്തി. 

തര്‍ക്കമുണ്ടായതിനെതുടര്‍ന്ന് ആദ്യം ആമ്രിക്കാന്‍ ശ്രമിച്ചത് കുട്ടികളാണെ’ന്നും ജീവനക്കാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ രണ്ട് കുട്ടികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. ഇവരെ ശിശുക്ഷേമ സമിതി അംഗങ്ങള്‍ സന്ദശിച്ചു.