പ്രധാനമന്ത്രി ജന്മനാ ഇന്ത്യക്കാരൻ: പൗരത്വം തെളിയിക്കേണ്ടതില്ലെന്ന് ഓഫീസ്

single-img
1 March 2020

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പൗരത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ട  വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പറഞ്ഞത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മനാ ഇന്ത്യക്കാരനാണെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള രേഖകളൊന്നും കാണിക്കേണ്ട ആവശ്യം ഇല്ലെന്നും ചോദ്യത്തിനുള്ള മറുപടി പറയുന്നു. സംസ്ഥാന പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയാണ് ചോദ്യവും ഉത്തരവും ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. 

രമേശ് ചെന്നിത്തലയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം: 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി.

നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു.1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത് .

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് …

Posted by Ramesh Chennithala on Saturday, February 29, 2020