വടക്ക്കിഴക്കന്‍ ദില്ലി ശാന്തം; കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്ന് പോലിസ്

single-img
1 March 2020


ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകളെ ജനം വിശ്വസിക്കരുതെന്ന് പോലിസ്. വടക്ക് കിഴക്കന്‍ മേഖലയില്‍ ഇപ്പോള്‍ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പോലിസ് പറഞ്ഞു. സ്ഥിതിഗതികള്‍ ഇപ്പോഴും ശാന്തമല്ലെന്ന വിധത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം വെറും കുപ്രചരണങ്ങള്‍ മാത്രമാണ്. ഇതിനൊന്നും ശ്രദ്ധ കൊടുക്കരുതെന്നും പോലിസ് പറഞ്ഞു.കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

ട്വിറ്ററിലൂടെയാണ് പോലിസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പൗരത്വഭേദഗതി അനുകൂലികള്‍ വടക്ക്കിഴക്ക് ദില്ലിയില്‍ അഴിച്ചുവിട്ട കലാപത്തെ തുടര്‍ന്ന് 46 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ശാന്തതയാണെന്ന് പോലിസ് പറയുന്നു.