കൊറോണ: അമേരിക്കയെ ഞെട്ടിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു

single-img
1 March 2020

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. 

അമേരിക്കയിൽ വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുൻ കുതൽ എന്ന നിലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കൊറോണയ്ക്ക് എതിരെ അമേരിക്ക കെെക്കൊണ്ടിരിക്കുന്നത്. 

ലോകത്തെ ഭയപ്പെടുത്തി 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 ആളുകള്‍ മരിച്ചു. 85,700ലേറെ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചുള്ള മരണം 2835 ആയി. വൈറസ് ബാധിതരുടെ എണ്ണം 79,251-ലേക്കും ഉയര്‍ന്നു. അതില്‍ 7664 പേര്‍ ഗുരുതരനിലയിലാണ്.