പാക് അനുകൂല മുദ്രാവാക്യം: അമൂല്യ ലിയോണയുടെ ജുഡീഷ്യല്‍ കാലാവധി നീട്ടി

single-img
1 March 2020


ബംഗളുരു: പാക് അനുകൂലമുദ്രാവാക്യം വിളിച്ചെന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അമൂല്യ ലിയോണയുടെ കസറ്റഡി കാലാവധി നീട്ടി. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്. ഫെബ്രുവരി 20ന് പൗരത്വഭേദഗതി പരിപാടിക്കിടെ സദസിലെത്തിയ ഈ വിദ്യാര്‍ത്ഥിനി പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അമൂല്യയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംഘാടകര്‍ നിര്‍ബന്ധപൂര്‍വം പെണ്‍കുട്ടിയെ പരിപാടിയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.

തുടര്‍ന്നാണ് അമൂല്യയെ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് സ്വമേധയാ രജിസ്ട്രര്‍ ചെയ്ത കേസില്‍ സെക്ഷന്‍ 124എ ,153 എ ,ബി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അമൂല്യയ്ക്ക് മാവോവാദി ബന്ധമുണ്ടെന്നാണ് പോലിസിന്റെ ആരോപണം.