രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടുത്തം; തീയണക്കാന്‍ 500 അഗ്നിശമന സേനാംഗങ്ങള്‍

single-img
29 February 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെന്നൈയ്ക്ക് സമീപം മാതവരത്താണ് അപകടം . രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപടര്‍ന്നത്. ഇന്ന് വൈകീട്ടാണ് സംഭവം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍യൂനിറ്റുകള്‍ മണിക്കൂറുകളായി തീയണക്കാന്‍ പരിശ്രമിക്കുകയാണ്.

26 ഫയര്‍യൂനിറ്റുകളാണ് സ്ഥലത്തുള്ളത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ഞൂറോളം അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്.ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണാണിതെന്നാണ് വിവരം.അപകടകാരണം വ്യക്തമായിട്ടില്ല.